ടീം ഇന്ത്യയെ ട്രോളാനും വിമര്‍ശിക്കാനും ലഭിക്കുന്ന ഒരവസരവും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ പാഴാക്കാറില്ല. ഇപ്പോഴിതാ വീണ്ടും ഇന്ത്യയെ കളിയാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് അദ്ദേഹം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിക്കവെയാണ് വോന്‍ ട്വിറ്ററിലൂടെ ആരാധകരെ ചൊടിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തിയത്.